കൊച്ചി : താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അവധിക്കാല ബഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്. വാദപ്രതിവാദം ഏറെ നേരം നീണ്ടു. കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ച ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.
കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ജുവനൈല്‍ ഹോമിലാണ് നിലവില്‍ കഴിയുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെൻ്ററിലെ തര്‍ക്കത്തിന് പിന്നാലെയാണ് നെഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷഹബാസ് കൊല്ലപ്പെട്ടത്.
Leave a Comment