മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് 17.23 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ മുഹമ്മദ് റാസിഖ് പി.എം (29) ആണ് പിടിയിലായത്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് ഇയാള്‍ കുടുങ്ങിയത്. കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശോഭ് കെ.എസും സംഘവുമാണ് റെയ്ഡ് നടത്തിയത്. സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.

Share
Leave a Comment