ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നു: ആക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍

നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തത്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ പറയുന്നു.

പഹല്‍ഗാമിലെ ബെയ്സരണിലാണ് വെടിവെപ്പ് നടന്നത്. ഇവിടെ ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.

Share
Leave a Comment