ചെന്നൈ : സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ ‘തെറി’ 2026 ഏപ്രിൽ 14-ന് വീണ്ടും റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് കലൈപുലി എസ്. തനു പ്രഖ്യാപിച്ചു. തനു മുമ്പ് ‘സച്ചിൻ’ എന്ന ചിത്രം നിർമ്മിച്ചിരുന്നു. അത് അടുത്തിടെ വീണ്ടും റീ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ഈ വിജയത്തെത്തുടർന്നാണ് നടൻ വിജയ് അഭിനയിച്ച ‘തെറി’ അദ്ദേഹം വീണ്ടും കൊണ്ടുവരുന്നത്.
‘തെറി’ ആദ്യം പുറത്തിറങ്ങിയത് 2016 ഏപ്രിൽ 14-നാണ്. ആറ്റ്‌ലി സംവിധാനം ചെയ്ത് തനു നിർമ്മിച്ച ചിത്രത്തിൽ വിജയ്, സാമന്ത, ആമി ജാക്‌സൺ, രാധിക ശരത്കുമാർ, പ്രഭു, സംവിധായകൻ മഹേന്ദ്രൻ എന്നിവർ അഭിനയിച്ചു. ഈ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇത് നിർമ്മാതാവിന് നിർമ്മാണച്ചെലവിന്റെ ഇരട്ടി ലാഭം നേടിക്കൊടുത്തു.
ചിത്രത്തിൻ്റെ വമ്പിച്ച വിജയത്തെ തുടർന്ന് സിംഹള, അസാമീസ് ഉൾപ്പെടെ നിരവധി ഭാഷകളിൽ പുനർനിർമ്മിച്ചു. എന്നിരുന്നാലും, ഹിന്ദി റീമേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. കൂടാതെ ഷൂട്ടിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ തെലുങ്ക് റീമേക്ക് നിർത്തലാക്കിയിരുന്നു.
അതേ സമയം ‘തെറി’യുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനെ ആരാധകർ ആകാംക്ഷയോടെയാണ് സ്വാഗതം ചെയ്തത്.
Leave a Comment