റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിൽ എത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കും. വൈകീട്ടാണ് സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച . ഹജ്ജ്, ഇന്ത്യാ-യൂറോപ് കോറിഡോർ, ഗസ്സ എന്നിവയും ചർച്ചയാകും. സൗദി കിരീടാവകാശിയുമായി ചർച്ചവിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ പ്രധാനമന്ത്രി ജിദ്ദയിലെത്തും. സ്വീകരണത്തിന് ശേഷം വൈകീട്ട് ഇന്ത്യൻ കമ്യൂണിറ്റിയിലെ ക്ഷണിതാക്കളുമായി കണ്ടുമുട്ടും.
പ്രതിരോധം,വാണിജ്യ-വ്യവസായം, പുനരുപയോഗ ഊർജം, ആരോഗ്യം എന്നിവക്ക് പുറമെ മീഡിയ, വിനോദം, കായികം എന്നീ മേഖലയിലെ സഹകരണ കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ്പ് വ്യാവസായിക ഇടനാഴി, ഗസ്സ, രാഷ്ട്രീയ സാഹചര്യം എന്നിവയും ചർച്ചയാകും. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങിൽ ഇരു രാഷ്ട്ര നേതാക്കളും സംബന്ധിക്കും. പ്രവാസികളുള്ള ഫാക്ടറി സന്ദർശനത്തിന് ശേഷം നാളെ നരേന്ദ്ര മോദി മടങ്ങും.
Leave a Comment