ജമ്മു കശ്മീരിലെ ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

കുടുംബം സുരക്ഷിതരാണെന്നാണ് വിവരം.

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലൂടെയാണ് ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രന്റെ മരണവിവരം പുറത്തുവന്നത്. 65 വയസ്സായിരുന്നു. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം.

ട്രക്കിങ്ങിനു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Share
Leave a Comment