സംസ്ഥനത്ത് കനത്ത മഴയും ശക്തമായ കാറ്റും

ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി

തൃശ്ശൂര്‍: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ 45 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു.

തൃശൂർ ജില്ലയിൽ ശക്തമായ മഴയെത്തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ശക്തമായ കാറ്റില്‍ പറന്ന് വീണു. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈദ്യുതി ബന്ധവും തകരാറിലായി.

Share
Leave a Comment