കുതിച്ചുയർന്ന് സ്വർണവില : ഇന്ന് ഒരു പവന് 2200 രൂപയുടെ വർധനവ്

ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി

കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ആദ്യമായി 74000 രൂപ കടന്നു. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 74320 രൂപയായി.

ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ഒരു ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഈ മാസം 12നാണ് സ്വര്‍ണവില 70,000 കടന്നത്.

Share
Leave a Comment