സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു : യുപി സ്വദേശിനിക്ക് ഒന്നാം റാങ്ക് : ആദ്യ 50 ൽ നാല് മലയാളികൾ

ആദ്യ 100 റാങ്കുകളില്‍ അഞ്ച് മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്

ന്യൂഡല്‍ഹി : യൂണിയൻ പബ്ലിക് സ‍‍ർവീസ് കമ്മീഷൻ കഴിഞ്ഞ വര്‍ഷം നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്.

ആദ്യ അമ്പത് റാങ്കുകളില്‍ നാലുപേര്‍ മലയാളികളാണെന്നാണ് വിവരം. ആദ്യ 100 റാങ്കുകളില്‍ അഞ്ച് മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണെന്ന പ്രത്യേകതയുമുണ്ട്.

ശക്തി ദുബെ, ഹര്‍ഷിത ഗോയല്‍, ദോങ്‌ഗ്രെ അര്‍ചിത് പരാഗ്, ഷാ മാര്‍ഗി ചിരാഗ്, ആകാശ് ഗാര്‍ഗ്, കോമല്‍ പുനിയ, ആയുഷി ബന്‍സല്‍, രാജ് കൃഷ്ണ ഝാ, ആദിത്യ വിക്രം അഗര്‍വാള്‍, മായങ്ക് ത്രിപഠി എന്നിവരാണ് ഒന്ന് മുതല്‍ പത്ത് വരെ റാങ്കുകാര്‍.

ആല്‍ഫ്രഡ് തോമസ്, മാളവിക ജി നായര്‍, ജി പി നന്ദന, സോണറ്റ് ജോസ്, റീനു അന്ന മാത്യു, ദേവിക പ്രിയദര്‍ശിനി എന്നിവരാണ് പട്ടികയിലെ ആദ്യ 100ല്‍ ഇടംപിടിച്ച മലയാളി വനിതകള്‍. ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്.

Share
Leave a Comment