സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇൻ്റേണൽ കമ്മിറ്റിക്ക്(ഐസിസി) മുന്നിൽ മൊഴി നൽകി വിൻസി അലോഷ്യസ്. വിഷയത്തിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി ആവർത്തിച്ചു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതൽ താൻ ഐസിസി – സിനിമാ സംഘടനകളുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയെന്നും വിൻസി പറഞ്ഞു. ഐസിസിക്ക് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.
ഐസിസിക്ക് നൽകിയ മൊഴി രഹസ്യമെന്നും എന്തൊക്കെ പറഞ്ഞുവെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും വിൻസി പറഞ്ഞു. മൊഴിയുടെ വിശദവിവരങ്ങൾ അവർ തന്നെ പുറത്ത് വിടട്ടെയെന്നും വ്യക്തമാക്കി. പരാതിയിലെ വിവരങ്ങൾ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും തൻ്റെ പരാതിയിലെ പേര് ചോർന്നത് എങ്ങനെയെന്നുള്ളതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും വിൻസി പറഞ്ഞു.
വിൻസിയുടെ പരാതിയിൽ വിശദീകരണം നൽകാൻ ഷൈൻ ടോം ചാക്കോയും ഇന്ന് ഐസിസിക്ക് മുന്നിൽ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് നടൻ എത്തിയത്. വിശദീകരണം നൽകിയതിന് ശേഷം ഷൈൻ മടങ്ങി. എന്നാൽ പ്രതികരിക്കാൻ തയ്യാറല്ല.
ലഹരി കേസിൽ ഷൈൻ ടോയ്‌ക്കെതിരെ പൊലീസ് നടപടികൾ വന്നതിന് പിന്നാലെയാണ് തിരക്കിട്ട നടപടികളിലേക്ക് സിനിമാ സംഘടനകൾ കടന്നത്. സൂത്രവാക്യം സിനിമ നിർമ്മാതാവ് ഫിലിം ചേമ്പറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം ചേർന്നതിന് ശേഷമായിരിക്കും ഫിലിം ചെയർമാൻ നടപടികളിലേക്ക് കടക്കാനുള്ള വിവരം. പരാതികൾ
Leave a Comment