ജെ.ഡി വാന്‍സിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയില്‍ ഊഷ്മള സ്വീകരണം: ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടങ്ങി. വ്യാപാര കരാറും പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയും. നേരത്തെ ഏഴുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രി വിരുന്നും ഒരുക്കിയിട്ടുണ്ട്.

തൻ്റെ വസതിയിലെത്തിയ ജെ ഡി വാൻസിനും ഉഷ വാൻസിനും കുഞ്ഞുങ്ങൾക്കും ഉഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നൽകിയത്. ഉഷ വാൻസുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേർക്കും മയിൽ പീലികൾ പ്രധാനമന്ത്രി സമ്മാനിച്ചു.

രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ഇറങ്ങിയ വാൻസിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിൻ്റെ സ്ഥാപന കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സർവീസ് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യ യുഎസ് വൈസ് പ്രസിഡൻ്റിനും കുടുംബത്തിനും ആദരവറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കാനും ഫെബ്രുവരി 13-ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകളാണ് വാൻഡ് ഇന്ത്യയിലേക്ക് എത്തുന്നത്. കൂടാതെ വിവിധ മേഖലകളിൽ യുഎസ്- അമേരിക്ക ബന്ധത്തിൻ്റെ പുരോഗതിയും വാൻസും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകൾ കൂടി പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനം.

Share
Leave a Comment