പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് : ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ

പീഡനത്തിനുശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ച പ്രതി കേരളത്തിനു പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു

കോഴിക്കോട് : കോഴിക്കോട് പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്.

പ്രണയം നടിച്ച് യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനത്തിനുശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ച പ്രതി കേരളത്തിനു പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു.

സൈബര്‍ പോലീസിന്റെ സഹായത്തോടെ എലത്തൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Leave a Comment