സ്വർണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വില എത്തി നിൽക്കുന്നത്.ഒരു പവൻ സ്വർണത്തിന് ഇന്ന് 72,120 രൂപയായി. ഗ്രാമിന് 9015 രൂപയാണ്.ഇതോടെ സർവ്വകാല റെക്കോഡിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസമായി സർവ്വകാല ഉയരത്തിലാണ് സ്വർണ വില പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി 71,560 രൂപയിൽ തുടരുന്ന സ്വർണ വില ഇന്ന് 560 രൂപ കൂടിയാണ് പുതിയ ചരിത്രവിലയിലേക്ക് കുതിച്ചത്.ഈ മാസം ആരംഭിച്ചത് മുതൽ ഇന്ന് വരെ 4,040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് 68080 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.
എന്നാൽ പിന്നീട് ഇടിയുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഏപ്രിൽ 8ന് പവന് 65800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതോടെ സ്വർണ വില ഇനിയും ഇടിയുമെന്ന് പ്രതീക്ഷിച്ചവർ കണ്ടത് കുത്തനെ ഉയരുന്ന കാഴ്ചയാണ്. ഏപ്രിൽ 12ന് സ്വർണ വില 70000 കടന്നു.
Leave a Comment