കൊച്ചി : നടി വിന്‍സിയുടെ ആരോപണമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടൻ ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ സംഘടനകളോട് ഫിലിം ചേമ്പര്‍ ശുപാര്‍ശ ചെയ്‌തേക്കും. വിഷയത്തില്‍ നാളെ കൊച്ചിയില്‍ ചേരുന്ന ചേമ്പര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.
‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സിനിമയിലെ ഐ സി സി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വിന്‍സിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ ചേമ്പര്‍ തീരുമാനമെടുക്കുക.
നാളേക്കകം വിശദീകരണം നല്‍കണമെന്ന് താരസംഘടനയായ ‘അമ്മ’യും ഷൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment