തിരുവനന്തപുരം : സിനിമയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമ വേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്.
സിനിമയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ഒരു ദാക്ഷണ്യവും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ല.
സിനിമ സമൂഹത്തിന് മാതൃക ആകേണ്ടതാണെന്നും എഡിജിപി വ്യക്തമാക്കി. അതേസമയം സിനിമാ സംഘടനകള്‍ മയക്കുമരുന്നിന് എതിരെ പ്രവര്‍ത്തിക്കണമെന്നും മനോജ് എബ്രഹാം ആവശ്യപ്പെട്ടു.
Leave a Comment