പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ തീപടര്‍ന്നത് സ്വിച്ച് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നെന്ന് ഫോറന്‍സിക് വിദഗ്ധര്‍. എന്നാൽ, ഇതിൽ കൂടുതൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ടതുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ല. അതിനാൽ തന്നെ ദുരൂഹത തുടരുകയാണ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇലക്ട്രിക് ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നാളെ വീട്ടിലെത്തി പരിശോധന നടത്തും. ഇന്നലെ രാത്രിയാണ് കോന്നി ഇളകൊള്ളൂര്‍ സ്വദേശി മനോജ് തീപിടിച്ച വീട്ടിനുള്ളിൽ വെന്തുമരിച്ചത്.
Leave a Comment