ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല : കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശിയാണ് അനീഷ് വിജയന്‍

കോട്ടയം: കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശിയാണ് അനീഷ് വിജയന്‍. കുടുംബപരമായോ ജോലി സംബന്ധമായോ പ്രശ്നങ്ങളില്ലെന്നാണ് വിവരം.

Share
Leave a Comment