മുംബൈ : സാംസങ് ഇതാ പുതുപുത്തൻ സാംസങ് ഗാലക്‌സി എം56 5G ലോഞ്ച് ചെയ്തു. HDR റെക്കോഡിങ്ങും OIS സപ്പോർട്ടുമുള്ള സ്മാർട്ഫോണാണ് കമ്പനി അവതരിപ്പിച്ചത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ആണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫി പ്രേമികളെ നിരാശപ്പെടുത്താതെ ട്രിപ്പിൾ ക്യാമറയും കൊടുത്തിരിക്കുന്നു. പുതിയ സാംസങ് ഗാലക്‌സി എം56 ൻ്റെ വിലയും പ്രത്യേകതകളും നോക്കാം.
6.7 ഇഞ്ച് FHD+ 120Hz സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വേപ്പർ ചേമ്പർ കൂളിംഗ് ഉള്ള എക്‌സിനോസ് 1480 പ്രോസസർ ഇതിൽ ഉൾപ്പെടുന്നു. UI 7 ഉള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 6 OS അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ ഫോണിലുണ്ട്. മുൻവശത്തും പിൻവശത്തും ക്യാമറകളിൽ 10-ബിറ്റ് HDR റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കും. ഇതിൽ 8MP അൾട്രാ-വൈഡ് ക്യാമറയും, 2MP മാക്രോ സെൻസറുമുണ്ട്. വൺ UI 7 ഉള്ള ആൻഡ്രോയിഡ് 15 ആണ് പ്രോസസർ. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ലഭിക്കുന്നു.
ഗാലക്സി M55 നേക്കാൾ 30% സ്ലിം ആയ ഫോണാണിത്. ഇതിന് 180 ഗ്രാം ഭാരമുണ്ടാകുമെന്ന് സാംസങ് പറയുന്നു. അതുപോലെ ഫോണിൽ സൂപ്പർ ഫാസ്റ്റ് ചാർജ് 2.0 ടെക്നോളജിയുണ്ട്. 5000mAh ആണ് ഫോണിലെ ബാറ്ററി. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഫോണിനൊപ്പം ബോക്സിൽ ചാർജർ ഉൾപ്പെടുത്തുന്നില്ല.
ഇളം പച്ച, കറുപ്പ് നിറങ്ങളിലാണ് സാംസങ് ഗാലക്‌സി എം56 അവതരിപ്പിച്ചത്. 8 ജിബി + 128 ജിബി മോഡലിന് 27,999 രൂപയാകും. ഫോണിന് 8 ജിബി + 256 ജിബി മോഡലിലുമുള്ള മറ്റൊരു ഫോണുമുണ്ട്.
ഏപ്രിൽ 23 മുതലാണ് ഫോണിന്റെ വിൽപ്പന. Amazon, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും. 3000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ഇതിന് ആദ്യ സെയിലിൽ ആമസോണിൽ നിന്ന് ലഭിക്കും. ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെയാണ് കിഴിവ്.
ആമസോൺ പ്രൈം അംഗത്വമുണ്ടെങ്കിൽ പർച്ചേസിൽ അധിക ഓഫർ ലഭിക്കും. കൂടാതെ ഫാസ്റ്റ് ഡെലിവറിയും ഫ്രീ സർവ്വീസും നേടാം.
Leave a Comment