ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട

പനാജി: ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളി നിലയിൽ) സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് സംശയമുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് എക്സിൽ ഗോവൻ പൊലീസിനും ക്രൈം ബ്രാഞ്ചിനും അഭിനന്ദനങ്ങൾ

ഭർത്താവും ഭാര്യയും മറ്റൊരാളുമാണ് കേസുമായി ബന്ധപ്പെട്ടത്. സൗത്ത് ഗോവയിലെ ചിക്കാളിമിൽ നിന്നാണ് ഇവർ 43.2 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കൈവശം വച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധനയെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

32 ചോക്ലേറ്റ്, കാപ്പി പാക്കറ്റുകളിലായി 4.32 കിലോഗ്രാം ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയായ സ്ത്രീ മയക്കുമരുന്ന് കേന്ദ്രത്തില്‍
നിന്നാണ് ലഹരി വസ്തുക്കൾ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഭർത്താവും വേറെ ഒരാളും ഇതിൽ കൂട്ടാളികളാണ്. ഈ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. പ്രതിയായ സ്ത്രീ ഈയിടക്ക് തായ്‌ലൻ്റിലേക്ക് യാത്ര നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു, കേസിൽ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Share
Leave a Comment