അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധി :ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്

ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ ദിനങ്ങള്‍ക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാല്‍ അതിനുമുണ്ട് സങ്കീര്‍ണതകള്‍. ‘കടന്നു പോകുക’ എന്നര്‍ത്ഥമുള്ള പാക്‌സാ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്.
മിസ്ര ദേശത്ത് ഇസ്രയേല്‍ക്കാരുടെ പടിവാതിലുകളില്‍ കുഞ്ഞാടിന്റെ രക്തംതളിക്കപ്പെട്ടിരിക്കുന്നത് കണ്ട് ദൈവത്തിന്റെ ദൂതന്‍ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പൊയതിന്റെ നന്ദിപൂര്‍വം അനുസ്മരിക്കുന്നതിനായി യഹൂദന്മാര്‍ പെസഹാ ആചരിച്ചിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മയ്ക്കായി ആദ്യകാല ക്രിസ്ത്യാനികള്‍ പെസഹാ എന്ന് തന്നെയാണ് പേര് നല്‍കിയത്. ഇംഗ്ലണ്ടിലെ സാക്‌സോണിയന്മാര്‍ ഏതാണ്ട് ഇതേ കാലത്ത് തന്നെ ഈസ്റ്റര്‍ എന്ന ദേവതക്ക് യാഗങ്ങള്‍ ചെയ്തിരുന്നതായും ചരിത്രത്തില്‍ സൂചനയുണ്ട്. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം.
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ ദിനങ്ങള്‍ക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാല്‍ അതിനുമുണ്ട് സങ്കീര്‍ണതകള്‍. ‘കടന്നു പോകുക’ എന്നര്‍ത്ഥമുള്ള പാക്‌സാ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. മിസ്ര ദേശത്ത് ഇസ്രയേല്‍ക്കാരുടെ പടിവാതിലുകളില്‍ കുഞ്ഞാടിന്റെ രക്തംതളിക്കപ്പെട്ടിരിക്കുന്നത് കണ്ട് ദൈവത്തിന്റെ ദൂതന്‍ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പൊയതിന്റെ നന്ദിപൂര്‍വം അനുസ്മരിക്കുന്നതിനായി യഹൂദന്മാര്‍ പെസഹാ ആചരിച്ചിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മയ്ക്കായി ആദ്യകാല
ക്രിസ്ത്യാനികള്‍ പെസഹാ എന്ന് തന്നെയാണ് പേര് നല്‍കിയത്. ഇംഗ്ലണ്ടിലെ സാക്‌സോണിയന്മാര്‍ ഏതാണ്ട് ഇതേ കാലത്ത് തന്നെ ഈസ്റ്റര്‍ എന്ന ദേവതക്ക് യാഗങ്ങള്‍ ചെയ്തിരുന്നതായും ചരിത്രത്തില്‍ സൂചനയുണ്ട്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ എന്ന പദം തന്നെ പെസഹായെ കുറിക്കുവാനും തുടങ്ങി. ഇങ്ങനെ ആഗതാര്‍ഥപരിവൃത്തിയിലൂടെ ഈസ്റ്റര്‍ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് പിന്നീട് സാര്‍വ്വത്രികമായി.
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വരി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മയ്ക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. പള്ളികളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും ബൈബിളിലെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ വായനയും ഉണ്ട്.
തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നതുമാണ് ഈസ്റ്റര്‍ പകര്‍ന്നു നല്‍കുന്ന പാഠം. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.
Share
Leave a Comment