പെ‍ൻസിലിനെച്ചൊല്ലി വാക്കുതർക്കം : സഹപാഠിയെ കൊടുവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചത് എട്ടാം ക്ലാസുകാരൻ : വിദ്യാർത്ഥി പിടിയിൽ

അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിട്ടുണ്ട്

ചെന്നൈ : തിരുനെൽവേലിയിൽ പെ‍ൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയെ കൊടുവാളിന് വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം.

വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കൊടുവാളുമായിട്ടെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share
Leave a Comment