ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുത് : കർശന നിർദ്ദേശം നൽകി സൗദി ടൂറിസം മന്ത്രാലയം

ഏപ്രിൽ 29 മുതൽ ഇത്തവണത്തെ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിൽ തുടരുന്നതാണ്

റിയാദ് : ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി. ഏപ്രിൽ 13-നാണ് സൗദി ടൂറിസം മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഹജ്ജ് സീസണിൽ മക്ക നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന ഹജ്ജ് പെർമിറ്റ്, അല്ലെങ്കിൽ മക്ക നഗരത്തിൽ തൊഴിലെടുക്കുന്നതിന് അനുമതി നൽകുന്ന ഔദ്യോഗിക പെർമിറ്റ് എന്നിവയില്ലാത്തവർക്ക് താമസസൗകര്യം നൽകരുതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ ഇത്തവണത്തെ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിൽ തുടരുന്നതാണ്. ഏപ്രിൽ 29 മുതൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
Leave a Comment