പാലക്കാട് എലപ്പുള്ളിയിൽ ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് അപകടം : രണ്ട് പേർ മരിച്ചു

ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചായിരുന്നു അപകടം

പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവര്‍ അബ്ബാസ്, ഓട്ടോ യാത്രികനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദ് (67) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരായ അബ്ബാസിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചായിരുന്നു അപകടം.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അബ്ബാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ സൈദ് മുഹമ്മദ് ആശുപത്രിയില്‍ വെച്ച് ഉച്ചയോടെയാണ് മരിച്ചത്.

Share
Leave a Comment