സമയമാകുമ്പോള്‍ പ്രസവിക്കും, സിസേറിയന്റെ ആവശ്യമില്ല: എസൈ്വഎസ് ജനറല്‍ സെക്രട്ടറി

 

തിരുവനന്തപുരം: പ്രസവവുമായി ബന്ധപ്പെട്ട് വിചിത്ര പരാമര്‍ശവുമായി SYS ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹക്കീം അസ്ഹരി. സിസേറിയന്‍ ഡോക്ടര്‍മാരുടെ തട്ടിപ്പാണ്. ഒരു കുട്ടി നാലുവര്‍ഷം വരെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. പ്രസവം സ്വാഭാവിക പ്രക്രിയ ആണ്. ഡോക്ടര്‍മാരുടെത് കച്ചവട തന്ത്രണം എന്നും എപി അബ്ദുല്‍ ഹക്കീം പറഞ്ഞു.

പത്ത് മാസമായി ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് ബേജാറാകണ്ടെന്നും നോക്കിക്കൊള്ളാം എന്നുപറഞ്ഞാല്‍ മതിയെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറയുന്നു. സമയമാകുമ്പോള്‍ പ്രസവിക്കും അതൊരു സ്വഭാവിക പ്രക്രിയയാണ്. അതിന് സിസേറിയന്റെ ആവശ്യമില്ലെന്നും അദേഹം പറയുന്നു. വീട്ടിലെ പ്രസവങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് എപി അബ്ദുല്‍ ഹക്കീമിന്റെ പരാമര്‍ശം.

 

 

Share
Leave a Comment