വിഷു : ഐതിഹ്യവും കാര്‍ഷിക സംസ്‌കാരവും

കേരളക്കരയുടെ കാര്‍ഷികോത്സവമാണ് വിഷു. ജാതിമത ഭേദമന്യേ സര്‍വ്വ മതസ്ഥരും വിഷു ആഘോഷിക്കും. മലയാളമാസം മേടം ഒന്നിന് കണിവെച്ചും സദ്യ ഒരുക്കിയും വിഷുക്കളികളിലൂടെയും ഈ ദിനങ്ങള്‍ കടന്നുപോകും. എന്നാല്‍ പലര്‍ക്കും എന്താണ് വിഷുവെന്നോ ഇതിന്റെ ചരിത്രമെന്നോ അറിയില്ല.

വിഷു

വിഷുവുമായി ബന്ധപ്പെടുത്തി ഒട്ടേറേ ഐതീഹ്യങ്ങളുണ്ട്. നരകാസുരന്റെ ഉപദ്രവത്തെ തുടര്‍ന്ന് ശ്രീകൃഷ്ണന്‍ നരകാസുരനുമായി യുദ്ധത്തിനെത്തിയതാണ് പുരാണ കഥകളിലൊന്ന്. യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം വധിച്ച് ഒടുവില്‍ നരാകാസുരനെയും നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഒരു ഐതീഹ്യം.

വിഷുവിന്റെ പ്രാധാന്യം

വിഷു ദിനത്തില്‍ വിഷുക്കണിയ്ക്കാണ് ഏറെ പ്രാധാന്യം. സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമണം നടത്തുന്ന ഉദയത്തിലാണ് വിഷുക്കണി ദര്‍ശിക്കേണ്ടത്. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യും. എല്ലാ ഐശ്വര്യങ്ങളും സമ്പത്തും ജീവിതത്തില്‍ പ്രദാനംചെയ്യുമെന്നുമാണ് വിശ്വാസം.

അടുത്ത വിഷുക്കാലം വരെ

അടുത്ത വിഷുക്കാലംവരെയുള്ള ഒരു വര്‍ഷ തേയ്ക്കുള്ള മികച്ച ചതുടക്കം കതുറിയ്ക്കലാണ് ഓരോ വിഷുവും. അതിനാല്‍ വിഷു ദിവസം ശുഭകരമായ കാര്യങ്ങള്‍ ചെയ്യാനോ തുടക്കം കുറിക്കാനോ ശ്രമിക്കുന്നു.

ചരിത്രം

വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. പല വിളകളും വിളവെടുക്കുന്നതും നടുന്നതും കേരളം ഉള്‍പ്പടെയുള്ള ഈ ദിവസമാണ്. രാജ്യത്തെ കാര്‍ഷിക പഞ്ചാംഗ പ്രകാരം ആദ്യദിവസമാണ് മേട വിഷു ആയി. കേരളം കൂടാതെ പല ദേശങ്ങളും ഈ ദിവസമോ ഇതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലോ ആഘോചാരങ്ങള്‍ നടത്തുന്നു.

കാര്‍ഷികോത്സവം

കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു. വേനല്‍ക്കാലത്തെ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് മേട വിഷു ആഘോക്കുന്നത്. വിഷുവും കൃഷിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി ആചാരങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നു.

വിളവെടുപ്പ് കാലം

നിലം ഉഴുത് മറിച്ച് വിത്തിടുന്നതിന് തുടക്കം കുറിക്കുന്ന ചാലിടീല്‍ കര്‍മ്മം, കാര്‍ഷികോപകരണങ്ങള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി വയ്ക്കുന്ന കൈക്കോട്ടുചാല്‍ തുടങ്ങി വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിങ്ങനെ കൃഷിയും മതാചാരങ്ങളുമായി ബന്ധപ്പെടുത്തി പല ആചാരങ്ങളും വിഷു ദിവസം നടക്കുന്നു.

മലയാളം കലണ്ടര്‍

കൊല്ലവര്‍ഷ പ്രകാരം ഒന്‍പതാമത് വരുന്ന മാസമായ മേടം ഒന്നിനാണ് വിഷു വരുന്നത്. മലയാള വര്‍ഷ പ്രകാരമുള്ള പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, മേടം വിഷുദിനവും ഒരു പുതിയ ആരംഭമായി കരുതി ആചരിച്ചുവരുന്നു. വിഷുവിന് ഈ പേര് ലഭിച്ചത് സംബന്ധിച്ച് പറയുന്നത് ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ്. വിഷുവം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് തുല്യമായത് എന്നാണ്. അതായത് രാവും പകലും തുല്യമായ ദിവസത്തെ വിഷു എന്ന് വിളിച്ച് തുടങ്ങി.

 

Share
Leave a Comment