മഞ്ചേരി : മലപ്പുറം മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു. മഞ്ചേരി ചാരങ്കാവ് തെക്കേവീട്ടില്‍ ശങ്കരനാരായണന്‍ (75) ആണ് മരിച്ചത്.
2001 ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണപ്രിയ ക്രൂരമായി കൊല്ലപ്പെട്ടത്. അയല്‍വാസി മുഹമ്മദ് കോയയാണ് കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയത്. മുഹമ്മദ് കോയ പിന്നീട് വെടിയേറ്റു മരിച്ചു.
ശങ്കരനാരായണനാണ് മുഹമ്മദ് കോയയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. 2006ല്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കി.
Leave a Comment