
ഗസ്സ സിറ്റി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന് അമേരിക്കയിൽ എത്തും. ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഒരുക്കും. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഹംഗറിക്ക് കത്തയച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 43 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ പതിച്ച് അസ്കലോണിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തും. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി രംഗത്തു വന്നിരിക്കെ, വെടിനിർത്തൽ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാട് നിർണായമാകും.
Post Your Comments