പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം : പാരാ ജമ്പ് ഇന്‍സ്ട്രക്ടർ ചികിത്സയിലിരിക്കെ മരിച്ചു

മഞ്ജുനാഥും മറ്റ് 12 പേരാണ് വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്

ന്യൂഡല്‍ഹി: പാരച്യൂട്ട് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്‍ മരിച്ചു. ശനിയാഴ്ച ആഗ്രയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആകാശ് ഗംഗ സ്‌കൈഡൈവിംഗ് ടീമിലെ പാരാ ജമ്പ് ഇന്‍സ്ട്രക്ടറും കര്‍ണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്.

മഞ്ജുനാഥും മറ്റ് 12 പേരാണ് വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്. ഇതില്‍ 11 പേരും സുരക്ഷിതരായി ലാന്‍ഡ് ചെയ്തു. എന്നാല്‍, പാരച്ച്യൂട്ടിലെ തകരാര്‍ മൂലം മഞ്ജുനാഥ് നിലത്ത് വീഴുകയായിരുന്നു.

Share
Leave a Comment