വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം:  പൊലീസില്‍ പരാതി നല്‍കി എഐവൈഎഫ്

 

മലപ്പുറം: പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം നേരിടുന്ന സമയത്താണ് പരാതി. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയിരുന്നു.

READ ALSO: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയില്‍ നടന്ന കണ്‍വെന്‍ഷനുകളിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. ”മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല” എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

സംഘപരിവാര്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ കോഴിക്കോട് ഓടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ നൗഷാദ് മരിച്ച സംഭവത്തിലും വെള്ളാപ്പള്ളി സമാനമായ രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. നൗഷാദിന്റെ കുടുംബത്തിന് ജോലി നല്‍കിയതിലായിരുന്നു വെള്ളാപ്പള്ളിയുടെ ഈ മോശം പരാമര്‍ശം. താന്‍ സംഘപരിവാര്‍ ചേരിയില്‍ അല്ലെന്ന് ആവര്‍ത്തിച്ച് പറയാറുള്ള വെള്ളാപ്പള്ളി സംഘപരിവാറിന്റെ അതേ ഭാഷയിലാണ് പ്രതികരിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Leave a Comment