മക്ക: സൗദിയിലെ മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിലായി. സംഭവത്തിൽ ബംഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്.
ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കുത്തുന്നതിനിടെ സമീപമുണ്ടായിരുന്ന സ്ത്രിക്കും കുത്തേൽക്കുകയായിരുന്നു. അതേസമയം കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് വെച്ച് പ്രതി ആസിഡ് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി.
Leave a Comment