വിദേശ വനിതയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു

ഹൈദരാബാദ്: വിമാനതാവളത്തിലേക്ക് യാത്ര ചെയ്ത വിദേശ വനിതയെ  ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഹൈദരാബാദ്  വിമാനത്താവളത്തിലേക്ക് ടാക്‌സി കാറില്‍ പോയ ജര്‍മന്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഹൈദരാബാദ് പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം നാലിനായിരുന്നു ജര്‍മന്‍ യുവതിയും സുഹൃത്തും ഹൈദരാബാദില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇറ്റലിയില്‍ സഹപാഠി ആയിരുന്ന സുഹൃത്തിന്റെ ഹൈദരാബാദിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു തിങ്കളാഴ്ച രാവിലെ ആയിരുന്നു ഇവര്‍ മീര്‍പേട്ടില്‍ നിന്ന് ടാക്‌സി പിടിച്ചത്. പ്രധാനപ്പെട്ട ഇടങ്ങളെല്ലാം കറങ്ങി വിമാനത്താവളത്തില്‍ വിടാമെന്ന ഉറപ്പിലായിരുന്നു ഷെയര്‍ ടാക്‌സി സേവനം പ്രയോജനപ്പെടുത്തിയത് . ടാക്‌സിയിലെ മറ്റു യാത്രക്കാര്‍ ഇറങ്ങിയതോടെ മമിടിപള്ളിയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഡ്രൈവര്‍ വാഹനം കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ ഡ്രൈവര്‍ ഉപദ്രവിച്ചു. തടയാന്‍ വന്ന സുഹൃത്തിനെ ഡ്രൈവര്‍ ബലം പ്രയോഗിച്ചു പുറത്തിറക്കിയ ശേഷം ലൈംഗിക അതിക്രമം തുടരുകയായിരുന്നുവെന്നാണ് പരാതി.

Share
Leave a Comment