‘പാര്‍ട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ട്, പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ല’; വ്യക്തമാക്കി പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ട എല്ലാ രേഖകളും തയാറായെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രായപരിധിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് ആരും റിട്ടയര്‍ ചെയ്യുന്നില്ലല്ലോ. അവരുടെ സ്ഥാനം മാത്രമാണ് മാറുന്നത്. അവര്‍ തുടര്‍ന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മാറുന്നത് വെല്ലുവിളി അല്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ടെന്നും പ്രകാശ് കാരാട്ട് മറുപടി നല്‍കി.

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

 

Share
Leave a Comment