വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതാണ് വീണ്ടും ആക്രമണത്തിന് കാരണമായത്: ഇസ്രായേല്‍

ഗാസ: ഗാസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേല്‍.
പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം 17 ദിവസം കൂടി വെടിനിര്‍ത്തല്‍ ഇസ്രായേല്‍ തുടര്‍ന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കും വരെ ഈ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്.

ഗാസയിലേക്ക് കരമാര്‍ഗവും ഇസ്രയേല്‍ ആക്രമണം ആരംഭിച്ചിരുന്നു. മധ്യ തെക്കന്‍ ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം.

അടുത്ത് ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് നേരെ ഉണ്ടായത്. 400 പേരാണ് വ്യോമാക്രമണത്തില്‍ മരിച്ചതെന്നാണ് വിവരം. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നീക്കം. രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

 

Share
Leave a Comment