ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പഠനത്തിന് ചെലവേറും

ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഫീസുകള്‍ കുത്തനെ കൂട്ടി. 2025-26 അധ്യായന വര്‍ഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലെ ഫീസുകള്‍ 16 ശതമാനം മുതല്‍ 41 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്.

Read Also: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പേര്‍ഷ്യന്‍ വകുപ്പില്‍ 6700 രൂപയായിരുന്ന ട്യൂഷന്‍ ഫീ 9475 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 41.41 ശതമാനമാണ് വര്‍ദ്ധന. അറബിക് വകുപ്പിലും സമാനമാണ് സ്ഥിതി. 7200 രൂപയായിരുന്ന ഫീസ് 9875 രൂപയാക്കി ഉയര്‍ത്തി. ഫോറിന്‍ ലാംഗ്വേജ് പ്രോഗ്രാം, ബി എ ഓണററി തുര്‍ക്കിഷ്, മറ്റ് ഭാഷ വകുപ്പുകളിലും 37.15 ശതമാനം ഫീസ് വാര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സയന്‍സ് പ്രോഗ്രാമുകളില്‍ 7800 രൂപയായിരുന്ന വാര്‍ഷിക ഫീസ് ഇനിമുതല്‍ 10475 രൂപയായിരിക്കും.

എംഎ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബികോം, സോഷ്യല്‍ സയന്‍സ് പ്രോഗ്രാമുകളില്‍ ഫീസ് നേരത്തെ ഉണ്ടായിരുന്ന 7425 രൂപ 32.99 ശതമാനം ഉയര്‍ത്തി 9875 രൂപയാക്കി. പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഫീസിലും വര്‍ദ്ധനവ് ഉണ്ട്. ബിടെക് പ്രോഗ്രാമുകളുടെ കോഴ്‌സ് ഫീ വര്‍ഷം 16150 രൂപയില്‍ നിന്ന് വര്‍ഷം 19225 ആക്കി. എംടെക് പ്രോഗ്രാമുകളില്‍ 21375 രൂപയാണ് പുതുക്കിയ വാര്‍ഷിക ഫീസ്.

Share
Leave a Comment