കണ്ണൂര്‍: തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരം പുളിമ്പറബ് സ്വദേശി സ്‌നേഹ മെര്‍ലിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ് അറിയിച്ചു.
Read Also: ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡ് ഒഴിച്ച്, ഹാപ്പി ഹോളി പറഞ്ഞ് അക്രമി
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പൊലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്.
Leave a Comment