ചെന്നൈ : നയൻതാര നായികയാവുന്ന ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. ‘അരൺമനൈ 4’ സംവിധാനം ചെയ്ത ശേഷം സുന്ദർ സിയാണ് തന്റെ അടുത്ത പ്രോജക്റ്റായ ‘മൂക്കുത്തി അമ്മൻ 2’ ഒരുക്കുന്നത്.
വെൽസ് ഫിലിം ഇന്റർനാഷണൽ, റൗഡി പിക്ചേഴ്സ്, അവ്നി സിനി മാക്സ് എന്നിവർ സംയുക്തമായിട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘മൂക്കുത്തി അമ്മൻ 2’ ൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ രണ്ടാം ഭാഗം വെൽസ് ഫിലിം ഇന്റർനാഷണൽ വലിയ തോതിൽ നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 15 ന് ആരംഭിക്കും. ഷെഡ്യൂളിനായി ടീം തയ്യാറെടുക്കുകയാണ്. നയൻതാരയ്‌ക്കൊപ്പമുള്ള സഹതാരങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ഈ ചിത്രത്തിൻ്റെ സംഗീതസംവിധായകനായി ഹിപ് ഹോപ്പ് ആദി ഒപ്പുവച്ചു.
നടൻ യോഗി ബാബു ഉൾപ്പെടെയുള്ളവർ പൂജാ ചടങ്ങിൽ പങ്കെടുത്തു. നയൻതാരയ്‌ക്കൊപ്പം നടിമാരായ ഖുഷ്ബു, മീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Leave a Comment