നര പലർക്കും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. മുടി കറുപ്പിക്കാനായി കെമിക്കല്‍ നിറഞ്ഞ ഡെെകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കെമിക്കല്‍ ഡെെകള്‍ നിങ്ങളുടെ മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. സ്ഥിരമായി ഡൈ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.. അതിനാൽ പ്രകൃതിദത്തമായ ചില വഴികളിലൂടെ നരയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്താം.
ആവശ്യമായ സാധനങ്ങള്‍
1. കറിവേപ്പില – ഒരു പിടി
2. വേപ്പില – ഒരു പിടി
3. കറ്റാർവാഴ – ഒരു തണ്ട്
4. വെള്ളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് എടുത്ത കറിവേപ്പില വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ഇതിനെ ഒരു തുണിഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം വേപ്പിലയും കറകളഞ്ഞ കറ്റാർവാഴയും ഒരുമിച്ച് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം ഇത് അരച്ചെടുക്കാൻ. ശേഷം ഇതും അരിച്ചെടുക്കണം.
ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ ഈ അരിച്ചെടുത്ത മിശ്രിതങ്ങള്‍ ഒഴിച്ചശേഷം ആവശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ തീ കുറച്ച് വച്ച് ഇളക്കുക. ശേഷം ഇത് തണുപ്പിക്കാൻ വയ്ക്കണം. അരിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഈ എണ്ണ തലയില്‍ തേച്ചശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകികളയാം. ഇത് നരച്ച മുടി കറുപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു. കൂടാതെ താരനും അകറ്റുന്നു.
Leave a Comment