ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോര്‍ഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉള്‍പ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാന്‍ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം ബോര്‍ഡ് തള്ളി.

Read Also: നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു : യോഗി ബാബു, ഖുഷ്ബു എന്നിവർ സന്നിഹിതരായി

രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്നും നാട്ടില്‍ ഇറങ്ങി പ്രശ്‌നം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കാം എന്നുമാണ് ബോര്‍ഡ് നിര്‍ദേശം. സംസ്ഥാനത്ത് പന്നികളെ വെടിവയ്ക്കാന്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രത്യേക ഇളവ് അവസാനിക്കാനിരിക്കുകയാണ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദേശം.

പന്നിയെ ഷെഡ്യൂള്‍ മൂന്നില്‍ നിന്നും കുരങ്ങുകളെ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും മാറ്റണമെന്ന തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വൈല്‍ഡ് ലൈഫ് ബോര്‍ഡ് തീരുമാനത്തിനെതിരെ വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

 

 

Share
Leave a Comment