തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പൊലീസിന്റെ നിര്‍ണായക നീക്കം. അഫാന്‍ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയില്‍ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടര്‍മാരുടെസാന്നിദ്ധ്യത്തില്‍ പിതാവ് അബ്ദുള്‍ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്. ഉമ്മയെയും ഇളയ മകന്‍ അഫ്‌സാനെയും അഫാന്‍ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം, ഇളയ മകന്‍ അഫസാന്‍ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
Read Also: ‘ഞാന്‍ വിളക്കുകൊളുത്തിയതിനാല്‍ ചിത്രത്തിന്റെ പേര് മാറ്റി’: മണിയെ കുറിച്ച് കുറിപ്പുമായി വിനയന്‍
വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിന് കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.ഇതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങും. എല്ലാ കൊലക്കേസുകളിലും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.
Leave a Comment