ഒരാളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന്  സുപ്രീം കോടതി

ജാർഖണ്ഡ് സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം

ന്യൂദല്‍ഹി : ഒരു വ്യക്തിയെ പാകിസ്ഥാനി എന്നോ മിയാന്‍-ടിയാന്‍ (സാറേ-യുവാവേ) എന്നോ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി. ജാർഖണ്ഡ് സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടി ചെന്നപ്പോൾ തന്നെ മതപരമായി അധിക്ഷേപിച്ചെന്നും പാകിസ്ഥാനി എന്ന് വിളിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമായിരുന്നു പരാതി. പരാതിയിൽ സെക്ഷന്‍ 298, 504 , 353 എന്നിവ ചുമത്തി പോലീസ് കേസെടുത്തു. ജാര്‍ഖണ്ഡ് ഹൈക്കോടതി പരാതിക്കാരന് അനുകൂലമായി കേസിൽ വിധി പറയുകയും ചെയ്തു.

ഈ വിധിക്ക് എതിരെ പ്രതി സുപ്രീം കോടതിയില്‍ നൽകിയ അപ്പീലിലാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ഒരാളെ പാകിസ്ഥാനി എന്നും മിയാന്‍-ടിയാന്‍ എന്നുമൊക്കെ വിളിക്കുന്നത് മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Share
Leave a Comment