ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

 

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതില്‍ പങ്കെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഇന്ന് ഹാജരാക്കും.

Read Also: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം: ആലപ്പുഴയിലെ രണ്ട് താലൂക്കുകൾക്ക് ഇന്ന് പ്രാദേശിക അവധി

മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ഥികളാണെങ്കിലും കൂടുതല്‍ പേര്‍ ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്

Share
Leave a Comment