ജോര്‍ദാന്‍ അതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു

 

ജോര്‍ദാന്‍ അതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് ജോര്‍ദാന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എംബസിയില്‍ നിന്ന് ഇ മെയില്‍ സന്ദേശം വഴി മരണവിവരം കുടുംബത്തെ അറിയിച്ചു. ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റു. ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി.

Read Also: ജെയിംസ് ബോണ്ടിന് ഓസ്‌കാറിൽ ആദരവ് നൽകും : സിനിമകളുടെ തീം ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത പരിപാടി മുഖ്യാകർഷണം

വിസിറ്റിങ് വിസയിലാണ് ഗബ്രിയേലും എഡിസനും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ പിടിയിലായി. ഇവര്‍ ഇസ്രായേലില്‍ ജയിലിലാണ്.

വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഫെബ്രുവരി അഞ്ചിന് ഗബ്രിയേല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധു ബീന പറഞ്ഞു. ഫെബ്രുവരി 9ന് വീട്ടില്‍ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു. അതിന് ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എംബസിയില്‍ നിന്ന് ഇ-മെയില്‍ ലഭിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും ബീന വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് ഗബ്രിയേല്‍ ഇസ്രായേലിലേക്ക് പോയതെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നും വീട്ടുകാര്‍ പറഞ്ഞു.

 

Share
Leave a Comment