ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

കൊച്ചി:   ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. വഴിക്ക് തടസം നിന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി പുതുവൈപ്പിൽ തുടങ്ങിയ തർക്കമാണ് നഗരമധ്യത്തിൽ സംഘർഷത്തിൽ കലാശിച്ചത്. പുതുവൈപ്പിലെ തർക്കത്തിന് പിന്നാലെ കാറെടുത്ത് പാഞ്ഞ ഒരു സംഘത്തെ മറ്റൊരു സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

Read Also: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

മദ്യലഹരിയിൽ ആയിരുന്നു യുവാക്കളുടെ ഏറ്റുമുട്ടൽ. ക്യൂൻസ് വോക് വേയിൽ കാർ അടിച്ചുതകർത്ത യുവാക്കളുടെ സംഘം കാറിലുണ്ടായിരുന്നവരെ ക്രൂരമായി മർദ്ദിച്ചു. വഴി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഘർഷത്തിൽ പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. ക്യൂൻസ് വോക് വേയിൽ രാത്രികാല പരിശോധന ശക്തമാക്കി.

 

Share
Leave a Comment