രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

 

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 1,797 രൂപയില്‍ നിന്ന് 1,803 രൂപയായി വര്‍ധിച്ചു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.

 

Share
Leave a Comment