ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 16 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഈ തൊഴിലാളികളെല്ലാം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ (ബിആർഒ) കരാറിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
Leave a Comment