KeralaNews

ലഹരി ഉപയോഗിക്കുന്നവരെ പാര്‍ട്ടിയിലും സംഘടനയിലും നിലനിര്‍ത്താറില്ല: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിലും പാര്‍ട്ടിയിലും നിലനിര്‍ത്താറില്ലെന്ന വാദവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്‌ഐ കാമ്പയിന്‍ സംഘടിപ്പിക്കാറുണ്ടെന്നും, പുതിയ സാഹചര്യത്തില്‍ അത് വിപുലമാക്കണം എന്ന് അലോചിക്കുന്നതായും സനോജ് ചൂണ്ടിക്കാട്ടി. ലഹരി ലഭ്യത എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിക്കണമെന്നും വി കെ സനോജ് വ്യക്തമാക്കി.

Read Also:പാലക്കാട്  യുവാവിന് സൂര്യാഘാതമേറ്റു

യുവാക്കള്‍ക്ക് ഇടയിലെ അക്രമ വാസന, അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അക്രമം ആഘോഷിക്കപ്പെടാന്‍ പാടില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് എങ്ങനെ എന്ന് പരിശോധിക്കണമെന്നും, സിനിമകളും സ്വാധീനിക്കപ്പെടുന്നുവെന്നും സനോജ് വിമര്‍ശിച്ചു. ‘മലയാളം സിനിമകളില്‍പോലും വയലന്‍സ് പ്രോത്സാഹനം കൂടുതലാണ്. അത്തരം സിനിമകള്‍ നൂറുകോടി ക്ലബ് കടക്കുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം’, വി.കെ സനോജ് ചൂണ്ടിക്കാട്ടി.

‘മലയാളത്തില്‍ പോലും ഇറങ്ങുന്ന സിനിമകളില്‍ എത്രമാത്രം ക്രൈം ആണ് കടന്നുവരുന്നത്. അതെല്ലാം സ്വീകരിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നു. അതിഭീകരമായി വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നു. അത്തരം സിനിമകള്‍ നൂറ് കോടി ക്ലബിലേക്ക് കടക്കുന്നു. പൊലീസ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് പരാജയം എന്ന് പറയാന്‍ കഴിയില്ല. ജനകീയ യുദ്ധത്തിന് തയ്യാറെടുക്കുക എന്നതാണ് ചെയ്യാനുള്ളത്’, സനോജ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button