14 കാരനുമായി നാടുചുറ്റിയ വീട്ടമ്മയെ ഒടുവില്‍ പൊലീസ് കണ്ടെത്തി: യുവതിക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതിയുടെ മൊഴി. 35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു.

Read Also: അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു : ബന്ധുക്കളെ അന്വേഷിച്ചെന്ന് ഡോക്ടർമാർ

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു.

 

Share
Leave a Comment