സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു : ആർക്കും പരിക്കില്ല

ഉച്ചക്ക് രണ്ടോടെ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ലീഫ് ഇളകിത്തെറിക്കുകയായിരുന്നു

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു. ഉദ്യോഗസ്ഥന്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. പഴയ നിയമസഭാ കെട്ടിടത്തില്‍ നികുതി സെക്ഷനിലാണ് സംഭവം.

ഉച്ചക്ക് രണ്ടോടെ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ലീഫ് ഇളകിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ ലീഫിന് മുന്‍വശത്തുള്ള ആവരണക്കമ്പിയും ഇളകിത്തെറിച്ചു. ഓഫീസിലെ കമ്പ്യൂട്ടറില്‍ തട്ടിയെങ്കിലും കൂടുതല്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Share
Leave a Comment