കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ

മലയാളത്തിൽ വൻ ഹിറ്റായ മോഹൻലാൽ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കിൽ മോഹൻബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്

ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ കേസിലാണ് അറസ്റ്റ്. തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിരുപ്പതിയിലെ വീട്ടിൽ നിന്ന് പുലർച്ചെ നടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ സ്വത്തു വിഭജനത്തെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ മുതിർന്ന താരമാണ് മോഹൻ ബാബു. 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. മലയാളത്തിൽ വൻ ഹിറ്റായ മോഹൻലാൽ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കിൽ മോഹൻബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും അടുത്തിടെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. പലപ്പോഴും മനോജ് കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ ചർച്ചയാകാറുമുണ്ടായിരുന്നു.

Share
Leave a Comment