അനധികൃത മദ്യ വില്‍പ്പന പോലീസിനെ അറിയിച്ചു : വിദ്യാര്‍ഥിയെയും സുഹൃത്തിനെയും മർദ്ദിച്ച് കൊലപ്പെടുത്തി അക്രമി സംഘം

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു

ചെന്നൈ : തമിഴ്നാട്ടില്‍ അനധികൃത മദ്യ വില്‍പ്പന പോലീസിനെ അറിയിച്ച രണ്ട് യുവാക്കളെ അക്രമി സംഘം കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ഹരി, സുഹൃത്ത് ഹരീഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് അനധികൃത മദ്യ വില്‍പ്പന നടന്നിരുന്നു. ഇത് ചോദ്യം ചെയ്ത യുവാക്കള്‍ പോലീസില്‍ സംഭവം അറിയിക്കുകയായിരുന്നു.

ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പ്രതികാരമെന്നോണം യുവാക്കളെ കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഉള്‍പ്പെട്ട സംഘം യുവാക്കളെ അന്വേഷിച്ചു മുട്ടത്ത് എത്തുകയും വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.

Share
Leave a Comment